ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗംഗാ നദീതീരത്തുവെച്ചാണ് യുവാവ് പൂജ നടത്തിയതെന്ന് പൊലീസ് പറയുന്നു. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്നയാളാണ് അറസ്റ്റിലായതെന്ന് എഎസ്പി സഞ്ജയ് യാദവ് പറഞ്ഞു.
അഞ്ച് പുരോഹിതരുടെ പരാതി പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പച്റുഖ്യ ഘട്ടില്‍വെച്ചാണ് തങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. യോഗിയുടെ മരണാന്തര പൂജകള്‍ നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുയും ചെയ്തിരുന്നു.
ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സ്ഥാപിച്ച് മരണാനന്തര ചടങ്ങായ പിണ്ഡ് ദാന്‍ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ