പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്ന് എഴുതിയ ബലൂണ്‍ കണ്ടെത്തി
പിഐഎ എന്ന് എഴുതിയ ബലൂണ്‍/ എഎന്‍ഐ ചിത്രം
പിഐഎ എന്ന് എഴുതിയ ബലൂണ്‍/ എഎന്‍ഐ ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്ന് എഴുതിയ ബലൂണ്‍ കണ്ടെത്തി. ഹീരാനഗര്‍ സെക്ടറില്‍ സോത്ര ചക് ഗ്രാമത്തിലാണ് വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂണ്‍ കണ്ടെത്തിയത്. ബലൂണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളയും പച്ചയും നിറത്തില്‍ വിമാനത്തിന്റെ മാതൃകയിലാണ് ബലൂണ്‍. ബലൂണില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്ന് എഴുതിയിട്ടുണ്ട്. പാകിസ്ഥാന്‍ പതാകയുടെ മാതൃകയും ബലൂണില്‍ കാണാം. സംഭവത്തെ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്.സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com