വിജയകാന്തിന്റെ പാര്‍ട്ടി ദിനകരനൊപ്പം; 60 സീറ്റുകളില്‍ മത്സരിക്കും

സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എഐഎഡിഎംകെ സഖ്യം വിട്ട വിജയകാന്ത് ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകവുമായി സഖ്യമായി മത്സരിക്കും
വിജയകാന്ത്/ഫയല്‍ ചിത്രം
വിജയകാന്ത്/ഫയല്‍ ചിത്രം

ചെന്നൈ: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എഐഎഡിഎംകെ സഖ്യം വിട്ട വിജയകാന്ത് ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകവുമായി സഖ്യമായി മത്സരിക്കും. 60 സീറ്റുകളിലാണ് ഡിഎംഡികെ മത്സരിക്കുക.

ഡിഎംഡികെ സ്ഥാനാര്‍ഥികളുടെ അദ്യപട്ടിക പുറത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുന്‍ എംഎല്‍എ പാര്‍ത്ഥസാരഥി വിരുഗമ്പാക്കത്തുനിന്നും മത്സരിക്കും.

ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വിജയകാന്ത് എഐഡിഎംകെ സഖ്യം ഉപേക്ഷിച്ചത്. സഖ്യകക്ഷിയായ ബിജെപിക്ക് 20 സീറ്റും  നല്‍കിയത്. പിഎംകെയ്ക്ക് 23 സീറ്റുകളുമാണ് നല്‍കിയത്. നേരത്തെ കമല്‍ ഹാസനുമായി വിജയകാന്ത് ചര്‍ച്ച നടത്തിയിരുന്നു. 2011ല്‍ അണ്ണാ ഡിഎംകെയുമായി സഖ്യത്തില്‍ മത്സരിച്ച എംഡിഎംകെ 41 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com