ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കിലെത്തിയ അക്രമി സംഘം രണ്ടു യുവതികളുടെ മാല കവര്‍ന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിലെത്തിയ അക്രമി സംഘം മാല കവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബുധനാഴ്ച രാവിലെ രോഹിണി മേഖലയില്‍ നടുറോഡിലാണ് സംഭവം. യുവതികള്‍ നടക്കാന്‍ ഇറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ അക്രമിസംഘം രണ്ടു യുവതികളെ ലക്ഷ്യമിട്ടത്. ഇവരെ തടഞ്ഞുനിര്‍ത്തിയ ശേഷം തോക്ക് ചൂണ്ടിയാണ് മാല അഴിച്ചു വാങ്ങിയത്. രണ്ടംഗ അക്രമി സംഘം ഓരോ യുവതികളെ വീതം ലക്ഷ്യമിടുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഒരു യുവതി ജീവന് വേണ്ടി അക്രമിയോട് നിലത്ത് ഇരുന്ന് യാചിക്കുമ്പോള്‍ രണ്ടാമത്തെ യുവതി മാല ഊരി യുവാവിന്റെ കൈയില്‍ നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മാല കിട്ടിയതോടെ ജനങ്ങള്‍ കൂട്ടംകൂടുന്നതിന് മുമ്പ് അക്രമി സംഘം സ്ഥലത്ത് നിന്ന് കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ