കൊട്ടിക്കലാശത്തിന് ബൈക്ക് റാലി പാടില്ല; നിരോധനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലിയ്ക്ക് നിരോധനം. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലിയ്ക്ക് നിരോധനം. 
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് മാത്രമെ ഇത്തരം റാലികള്‍ നടത്താന്‍ അനുമതിയുള്ളു. വോട്ടെടുപ്പിന് മുന്ന് ദിവസം ശേഷിക്കെ ബൈക്ക് റാലികള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ഇത്തരം ബൈക്ക് റാലികള്‍ക്കിടെ സാമൂഹിക വിരുദ്ധ പ്രവണതകള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. നിലവില്‍ 48 മണിക്കൂര്‍ മുന്‍പാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുന്നത്. പുതിയ നിര്‍ദേശത്തോടെ കൊട്ടിക്കലാശത്തില്‍ ബൈക്ക് റാലി ഒഴിവാക്കേണ്ടി വരും.

അസാം, പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.  കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായും ബംഗാളില്‍ എട്ടുഘട്ടമായുമാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com