സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ലൈംഗികമായി സഹകരിക്കണം; റവന്യൂ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് യുവതി; വീഡിയോ വൈറല്‍

വ്യക്തിപരമായി കാണണമെന്നാവശ്യപ്പട്ട് യുവതി പിഡ്ബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷിംല: സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ലൈംഗികമായി സഹകരിക്കണമെന്ന് പറഞ്ഞ അസിസ്റ്റന്റ് റവന്യൂ ഉദ്യോഗസ്ഥന്റെ മുഖത്തടിയ്ക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്. ഹിമാചലിലെ സിറമൗര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിഡ്ബ്ല്യുഡി റസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ആക്രമണം.

തന്നെ തല്ലിച്ചതച്ചത് ശിവകുമാര്‍ എന്ന റവന്യൂ ഓഫീസറാണെന്ന് പരിക്കേറ്റ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.  സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന് റവന്യൂ ഓഫീസറും അസിസ്റ്റന്റ് റവന്യൂ ഓഫീസറും ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നു. അസമയത്ത് ഫോണ്‍ വിളിച്ചും മെസേജുകള്‍ അയച്ചും ഇവര്‍ ശല്യപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നമ്മള്‍ സുരക്ഷിതരല്ലെങ്കില്‍ പിന്നെ മറ്റിടങ്ങളില്‍ സുരക്ഷിതരാണെന്ന് നമുക്ക് എങ്ങനെ പറയാനാവുമെന്ന് യുവതി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

രണ്ടു ഉദ്യോഗസ്ഥരും വ്യക്തിപരമായി കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചതോടെ മണിക്കൂറുകളോളം ഓഫീസില്‍ ഇരുത്തിയതായും യുവതി ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com