'ഇന്ത്യ അറിവിന്റെ ആഗോള ശക്തിയാവും'; തിങ്ക്എഡു കോൺക്ലേവിനു തുടക്കം 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ തിങ്ക്എഡു കോൺക്ലേവ് 2021 ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ
എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

ലോകം മുഴുവൻ 2020നെ കോവിഡ് വർഷമായി ഓർത്തിരിക്കുമ്പോൾ പോയവർഷത്തെ ഇന്ത്യ ഓർക്കുക ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിലായിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ. പകർച്ചവ്യാധികൾക്കിടയിൽ രാജ്യം ദേശീയ വിദ്യാഭ്യാസ നയം ആരംഭിച്ച വർഷം എന്നാകും 2020 ഓർമ്മിക്കപ്പെടുകയെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ തിങ്ക്എഡു കോൺക്ലേവ് 2021 ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ കൂടുതൽ സ്വാശ്രയശീലമുള്ളതാക്കാനും പൗരന്മാരെ ഒന്നിപ്പിക്കാനും രാജ്യത്തെ ആഗോള വിജ്ഞാനശക്തിയാക്കി മാറ്റാനും ലക്ഷ്യമിടുന്നതാണ് നയമെന്ന് പൊക്രിയാൽ പറഞ്ഞു. 

കോവിഡ് സാഹചര്യത്തിൽ വെർച്ച്വൽ ആയാണ് തിങ്ക്എഡു കോൺക്ലേവിന്റെ ഒൻപതാം പതിപ്പ് നടക്കുന്നത്. രാജ്യത്തെ മികച്ച ചിന്തകരിൽ നിന്നുള്ള പുതിയ ആശയങ്ങളാണ് ഇവിടെ ചർച്ചകൾക്കായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗള പറഞ്ഞു. കോൺക്ലേവിൽ ഉത്ഘാടന പ്രസം​ഗം നടത്തുകയായിരുന്നു രമേശ് പൊക്രിയാൽ. 

ഇന്ത്യൻ സർവ്വകലാശാലകൾ ക്യുഎസ് റാങ്കിംഗിൽ ആദ്യ 100 സ്ഥാനങ്ങളിൽ എത്തുന്നതിനെക്കുറിച്ച് സംസാരിച്ച മന്ത്രി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് സർവ്വകലാശാല സംബന്ധിയായ അന്വേഷണങ്ങൾക്കും ​ഗവേഷണത്തിനും കൂടുതൽ വ്യക്തതയുണ്ടാകുമെന്ന് പറഞ്ഞു. നിലവിൽ ഉയർന്ന ശമ്പള പാക്കേജുകൾ വിലയിരുത്തിയാണ് കുട്ടികൾ അവരുടെ കഴിവ് അളക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ താഴെതട്ടിയുള്ളവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ആ​ഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com