കോവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം, രോ​ഗവ്യാപനം കൂടുതൽ തീവ്രമാകും; മുന്നറിയിപ്പ്

ഇത്തരം വൈറസുകൾക്ക് വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി; കോവിഡ്  വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ. അതിനാൽ കോവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്നും മുന്നറിയിപ്പു നൽകി. ഇത്തരം വൈറസുകൾക്ക് വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. 

ഇന്ത്യൻ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു.

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. കേരളത്തിന് പുറമേ തമിഴ്നാടും രോ​​ഗവ്യാപനം തടയാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കർണാടക, ​ഗോവ, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടകം അടച്ചുപൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com