ഡല്‍ഹിയില്‍ നിന്ന് ആശ്വാസവാര്‍ത്ത, പ്രതിദിന രോഗികള്‍ പതിനായിരത്തില്‍ താഴെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനം

രാജ്യതലസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നത് ആശ്വാസമാകുന്നു
ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ / ചിത്രം എഎന്‍ഐ
ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ / ചിത്രം എഎന്‍ഐ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസം 12000 ആയിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണം 8500 ആയി താഴ്ന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഏപ്രില്‍ പത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെ എത്തുന്നത്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്. കഴിഞ്ഞ ദിവസം 17 ശതമാനമായിരുന്നു. പത്തുദിവസത്തിനിടെ 3000 ബെഡുകള്‍ ഒഴിവ് വന്നതായി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഡല്‍ഹിയില്‍ നിയന്ത്രണവിധേയമാകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ ദിവസങ്ങളില്‍ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിട്ട സ്ഥലമാണ് ഡല്‍ഹി. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. കോവിഡ് കേസുകള്‍ കുറയ്ക്കുന്നതില്‍ ജനങ്ങള്‍ സഹകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കണം. അല്ലെങ്കില്‍ ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com