കോവിഡിന് പിന്നാലെ ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ്, മഹാരാഷ്ട്രയില്‍ 90 പേര്‍ മരിച്ചു; കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ 

മഹാരാഷ്ട്രയില്‍ ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 90 പേര്‍ മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.

ഒരാഴ്ചക്കിടെ മഹാരാഷ്ട്രയില്‍ 200 ലധികം പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിന് അടിയന്തരമായി മരുന്ന് ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവില്‍ മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആഫോടെറിസിന്‍-ബി ഇഞ്ചക്ഷന്‍ കൂടുതലായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. അടിയന്തരമായി 1.90 ലക്ഷം ഇഞ്ചക്ഷനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 16000 ഇഞ്ചക്ഷന്‍  മാത്രമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്രവ്യാപനം നേരിടുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് മഹാരാഷ്ട്ര. കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 800 ഓളം പേര്‍ ഫംഗസ് ബാധയേറ്റ് ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com