എക്‌മോ സഹായത്തില്‍ 35 ദിവസം; കോവിഡിനെ തോല്‍പ്പിച്ച് വനിത ഡോക്ടര്‍; അത്ഭുതരക്ഷപ്പെടല്‍

ശ്വാസകോശത്തിന്റെ സഹായമില്ലാതെ രക്തത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് എക്‌മോ
ഡോ. അനുഷ ഗുപ്ത ചിത്രം ട്വിറ്റര്‍
ഡോ. അനുഷ ഗുപ്ത ചിത്രം ട്വിറ്റര്‍

ലണ്ടന്‍: ഒരുമാസത്തിലധികം കോവിഡിനോട് മല്ലിട്ട് കോമയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍. ഇനി ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരാനാവില്ലെന്നായിരുന്നു മാഞ്ചസ്റ്ററിലെ എക്‌മോ (ഇസിഎംഒ - എക്‌സ്ട്ര കോര്‍പ്പറല്‍ മെംമ്പ്രേന്‍ ഓക്‌സിജനേഷന്‍ മെഷീന്‍) കേന്ദ്രത്തില്‍ മെഡിക്കല്‍ കോമയില്‍ കഴിഞ്ഞപ്പോള്‍ നാല്‍പ്പതുകാരിയായ ഡോ. അനുഷ ഗുപ്ത കരുതിയത്. എന്നാല്‍ മരണത്തിന്റെ പടിവാതില്‍ വരെയെത്തിയശേഷം ജീവിതം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ ഇന്ത്യന്‍ വംശജ.

അസുഖം കൂടിയതോടെ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 18 മാസം പ്രായമായ മകളെ നോക്കണമെന്ന് ഭര്‍ത്താവിനോടു വിഡിയോ കോളിലൂടെ അറിയിച്ചു. രോഗിയുടെ ശ്വാസകോശത്തിനു തകരാര്‍ സംഭവിക്കുമ്പോള്‍ താല്‍ക്കാലിക ശ്വാസകോശം പോലെ പ്രവര്‍ത്തിക്കുന്ന ജീവന്‍രക്ഷാ ഉപകരണമാണ് എക്‌മോ,' ഡോക്ടര്‍ പറഞ്ഞു. യുകെയിലെ അഞ്ച് എക്‌മോ കേന്ദ്രങ്ങളില്‍ ഒന്നാണ് മാഞ്ചസ്റ്ററിലേത്.

മാഞ്ചസ്റ്ററിലെ ആശുപത്രിയില്‍ 150 ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. നാല്‍പ്പതാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് കോവിഡ് ബാധ ഉണ്ടാകുന്നത്. രോഗബാധ സ്ഥിരീകരിച്ചതോടെ ഓക്‌സിജന്‍ നില വളരെയധികം താഴ്ന്ന നിലയിലായി. ഒരു ഘട്ടത്തില്‍ ഓക്‌സിജന്‍ നില 80 ശതമാനത്തോളം താഴ്ന്നുപോയശേഷമാണ് ഡോക്ടറുടെ തിരിച്ചുവരവ്.

'രോഗബാധ സ്ഥിരീകരിച്ച നാള്‍ മുതല്‍ എന്റെ മകളും ഭര്‍ത്താവും വലിയ മാനസിക പിന്തുണയാണ് എനിക്ക് നല്‍കിയത്. ഇതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും അവരാണ് മുന്‍പില്‍ നിന്നത്,'  ഡോ. അനുഷ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് പറഞ്ഞ ഡോ. അനുഷ ഇന്ത്യയിലെ വാക്‌സിനേഷന്റെ വേഗം കൂട്ടണമെന്നും നിര്‍ദ്ദേശിച്ചു.ശ്വാസകോശത്തിന്റെ സഹായമില്ലാതെ രക്തത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് എക്‌മോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com