ബ്ലാക്ക് ഫംഗസ് മരുന്ന് വിതരണം കൂട്ടി കേന്ദ്രം; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അധിക വിഹിതം 

 ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി മുഖ്യമായി ഉപയോഗിക്കുന്ന മരുന്നായ ആംഫോടെറിസിന്‍ - ബിയുടെ വിതരണം കൂട്ടി കേന്ദ്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി മുഖ്യമായി ഉപയോഗിക്കുന്ന മരുന്നായ ആംഫോടെറിസിന്‍ - ബിയുടെ വിതരണം കൂട്ടി കേന്ദ്രം. ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള മരുന്നായ ആംഫോടെറിസിന്‍ - ബിയുടെ 19420 വയല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ചു.കേരളമുള്‍പ്പടെ  22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് കേന്ദ്രം ബ്ലാക്ക് ഫംഗസ് മരുന്ന് അനുവദിച്ചത്. 

ബ്ലാക്ക് ഫംഗസ് ബാധ ഏറ്റവും കൂടുതലായ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും നാലായിരത്തിലധികം കുപ്പിയാണ് അനുവദിച്ചത്. കഴിഞ്ഞയാഴ്ച 20,000 കുപ്പി മരുന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതിന് പിന്നാലെയാണിത്. രണ്ടാഴ്ച കൊണ്ടാണ് രാജ്യത്ത് എണ്ണായിരത്തിലധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഇന്ത്യയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com