കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ജെസിബിയില്‍, മനസിനെ മരവിപ്പിക്കുന്ന കാഴ്ചകള്‍- വീഡിയോ

കോവിഡ് മഹാമാരി കാലത്തെ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല
ജെസിബിയില്‍ കൊണ്ടുവന്ന മൃതദേഹം മറവുചെയ്യാന്‍ എടുക്കുന്ന മക്കള്‍
ജെസിബിയില്‍ കൊണ്ടുവന്ന മൃതദേഹം മറവുചെയ്യാന്‍ എടുക്കുന്ന മക്കള്‍

ലക്‌നൗ: കോവിഡ് മഹാമാരി കാലത്തെ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റൊരു ദൃശ്യമാണ് നൊമ്പരപ്പെടുത്തുന്നത്.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ജെസിബി ഉപയോഗിച്ച് മറവുചെയ്യുന്നതാണ് ദൃശ്യങ്ങള്‍. ലക്‌നൗവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സാന്റ് കബീര്‍ നഗര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്.

50നും 60നും ഇടയില്‍ പ്രായമുള്ളയാളുടെ മൃതദേഹമാണ് ഇത്തരത്തില്‍ സംസ്‌കരിച്ചത്. മൃതദേഹം തൊടാന്‍ മക്കള്‍ വിസമ്മതിച്ചതോടെ, സംസ്‌കാരത്തിനായി ജെസിബി ഉപയോഗിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ എടുത്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മക്കളില്‍ ഒരാള്‍ പച്ച ഷീറ്റില്‍ പൊതിഞ്ഞ മൃതദേഹം പൊക്കി ജെസിബിയില്‍ ഇടുന്നതും മക്കള്‍ മൂന്ന് പേര്‍ ചേര്‍ന്ന് ജെസിബിയില്‍ നിന്ന് മൃതദേഹം എടുത്ത് മറവുചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗോരഖ്പൂര്‍ ആശുപത്രിയില്‍ വച്ചാണ് അച്ഛന് കോവിഡ് സ്ഥിരീകരിച്ചത്.

വീട്ടിലേക്ക് പോകണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. അച്ഛന്റെ ആഗ്രഹപ്രകാരം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ വച്ചാണ് മരിച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ മൃതദേഹം സംസ്‌കരിക്കണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ജെസിബി വിളിച്ചതെന്ന് മക്കളില്‍ ഒരാള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com