ഗുജറാത്ത് തീരത്ത് പാക് ആക്രമണം, വെടിവയ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു; ബോട്ട് പിടിച്ചെടുത്തു

ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചതായി റിപ്പോര്‍ട്ട്. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചു എന്നാണ് ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളുടെ ബോട്ട് പാകിസ്ഥാന്‍ നാവികസേന പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗുജറാത്ത് തീരത്ത് പാക് പ്രകോപനം

ദ്വാരകയ്ക്ക് അടുത്ത് ഓഖയില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് പാകിസ്ഥാന്റെ ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ജല്‍പാരി എന്ന ബോട്ടില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവരെ പാകിസ്ഥാന്‍ സേന തടവില്‍ വെയ്ക്കുകയും ചെയ്തതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രകോപനത്തിന് കാരണം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com