എംപി ഫണ്ട് പുനഃസ്ഥാപിച്ചു; അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചുകോടി വീതം 

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍

ന്യുഡല്‍ഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം. 2025-26 സാമ്പത്തികവര്‍ഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. 

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍  രണ്ടു കോടി രൂപ അനുവദിക്കും. ഒറ്റ തവണയായി മുഴുവന്‍ തുകയും നല്‍കും. 2022-23 മുതല്‍ 2025-26 വരെ ഓരോ വര്‍ഷവും അഞ്ചു കോടി രൂപ വീതം അനുവദിക്കും. രണ്ട് തവണകളായി ഈ തുക മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്് ഉപയോഗിക്കാം. 

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട്

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം 5 കോടി രൂപ വീതം എംപി ഫണ്ട് ആയി നല്‍കി വന്നിരുന്നത് കോവിഡ് പ്രതിന്ധിയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. 2019ല്‍ പുതിയ ലോക്‌സഭ നിലവില്‍ വന്നിട്ട് ആദ്യ വര്‍ഷമായ 2019-20ല്‍ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തില്‍ പണം നല്‍കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com