പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

16 മാസം തടവിലിട്ട് ഭാര്യയുടെ സഹായത്തോടെ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രസവിക്കാന്‍ നിര്‍ബന്ധിതയാക്കി; രണ്ടാഴ്ചയ്ക്കുള്ളില്‍ യുവതി അബോധാവസ്ഥയില്‍ ബസ്‌സ്റ്റാന്റില്‍

പതിനാറുമാസത്തോളം വീട്ടുതടങ്കലിലാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും കുട്ടിയെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു

ഭോപ്പാല്‍: 21കാരിയെ ബലാത്സംഗം ചെയ്യുന്നതിന് യുവാവിന് പിന്തുണ നല്‍കി ഭാര്യ. പതിനാറുമാസത്തോളം വീട്ടുതടങ്കലിലാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും കുട്ടിയെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം.

മുന്‍ ഡെപ്യൂട്ടി സര്‍പഞ്ച് രജ്പാല്‍ സിങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുമാസത്തോളം യുവതിയെ ബന്ധിയാക്കിയ പീഡിപ്പിച്ച ശേഷം കുട്ടിയെ പ്രസവിക്കാന്‍ നിര്‍ബന്ധിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നവംബര്‍ 6 ന് രജ്പാല്‍ സിങ്  നാഗ്പൂര്‍ സ്വദേശിനിയായ യുവതിയെ ദേവാസ് ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍ അബോധാവസ്ഥയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറഞ്ഞിത്. ബോധം ലഭിച്ചതിന് പിന്നാലെ ദുരനുഭവം യുവതി പൊലീസിനോട് പറയുകയായിരുന്നു. 16 മാസം മുന്‍പ് ഒരു സ്ത്രീയുടെ സഹായത്തോടെ യുവതിയെ ഇയാള്‍ വാങ്ങുകയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളെ നഷ്ടമായതിനായില്‍ സിങ് യുവതിയെ ബന്ധിയാക്കുകയും ഭാര്യയുടെ പിന്തുണയോടെ യുവതിയെ ഗര്‍ഭിണിയാക്കുകയുമായിരുന്നു. ഒക്ടോബര്‍ 26നാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ നവംബര്‍ ആറിന് യുവതിയെ നഗരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

ദമ്പതികളെ കൂടാതെ, സിങ്ങിന്റെ ബന്ധുക്കളായ വീരേന്ദ്ര, കൃഷ്ണ പാല്‍, ഒരു അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും സെക്ഷന്‍ 370 (മനുഷ്യക്കടത്ത്) 376 (ബലാത്സംഗം) തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയെ രാജ്പാല്‍ വാങ്ങിയത് എത്ര രൂപയ്ക്കാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ അ്‌ന്വേഷിക്കുന്നതിനായി അന്വേഷണസംഘത്തെ അയക്കുമെന്നും മറ്റ് നാല് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള 
ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com