ട്രെയിന്‍ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ് നിരക്ക്, കോവിഡ് കാലത്ത് 'സ്‌പെഷ്യലാക്കി' ഓടിച്ചിരുന്നത്‌ അവസാനിപ്പിക്കുന്നു

കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാവുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാവുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് നിർത്തലാക്കും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി. 

ലോക്ക്ഡൗണിൽ ഇളവുകൾ നൽകി എങ്കിലും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളാണ് സർവീസ് തുടങ്ങിയത്. പിന്നീട് പാസഞ്ചർ തീവണ്ടികളും സ്പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്. എന്നാൽ ഇനി ഇവ സാധാരണ നമ്പറിൽ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും ആണ് നിർദേശം. സോണൽ ഓഫീസർമാർക്ക് റെയിൽവേ ബോർഡ് അയച്ച കത്തിലാണ് അറിയിപ്പ്. 

എന്നാൽ അൺറിസർവ്ഡ് യാത്ര പുനഃസ്ഥാപിക്കുക രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ മാത്രമായിരിക്കും.  നിലവിൽ സെക്കൻഡ് ക്ലാസുകളിലടക്കം റിസർവ് ചെയ്യുന്ന ട്രെയിനുകൾ മറ്റിളവുകൾ നൽകുന്നത് വരെ അതേ പടി നിലനിൽക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com