'18 അടി നീളമുള്ള ഭീമന്‍ കല്ലിന്റെ രൂപത്തില്‍ ആരാധന'; 51 ശക്തിപീഠങ്ങളുടെ കഥ, ഭാഗം- നാല് 

51 ശക്തിപീഠങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ നാലാം ഭാഗം
പശ്ചിമ ബംഗാളിലെ ബാഹുല ശക്തിപീഠം
പശ്ചിമ ബംഗാളിലെ ബാഹുല ശക്തിപീഠം

ന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ശക്തിപീഠങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ അവതാരമായ കാലഭൈരവനും ആദിപരാശക്തിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്താല്‍ ഛേദിക്കപ്പെട്ട സതിയുടെ ശരീരഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ശക്തി പീഠങ്ങള്‍. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ശക്തി പീഠങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്‍, നേപ്പാള്‍, തിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലായി ശക്തിപീഠങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. കശ്മീര്‍ മുതല്‍ തമിഴ്നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആരാധിക്കുന്നു. 51 ശക്തിപീഠങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ നാലാം ഭാഗം:


33.  രാകിണി ദേവി ശക്തി പീഠം

ആന്ധ്രാപ്രദേശ് കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയിലാണ് ക്ഷേത്രം. ദണ്ഡപാണിയുടെ ഭാവത്തിലാണ് ഭൈരവന്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല നിര്‍വഹിക്കുന്നത്. 

ഗോദാവരി നദിയുടെ തീരത്താണ് ശ്രീ ഉമകോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാകിണി, വിശ്വേസി (ലോകത്തിന്റെ ഭരണാധികാരി), വിശ്വമാത്രിക (ലോകമാതാവ്) എന്നി രൂപങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. ഇവിടെ ഗോദാവരി തന്നെ ദേവിയുടെ ആള്‍രൂപമാണ്.  

ശിവരാത്രി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ ഉത്സവം.ഓഗസ്റ്റ്-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം . രാജമുണ്ട്രിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും


34.ഭ്രമരാംബിക ദേവി ശക്തി പീഠം

ആന്ധ്രാപ്രദേശ് കുര്‍ണൂലിലെ ശ്രീശൈലത്താണ് ക്ഷേത്രം. ഭൈരവന്റെ അവതാരമായ ശംബരാനന്ദയാണ് മറ്റൊരു ആരാധനാമൂര്‍ത്തി. ശക്തി പീഠങ്ങളില്‍ മൂന്നാമത്തെ തേനീച്ച അവതാരമാണ് ഭ്രമരാംബിക. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മി കൂടിയാണ് ഭ്രമരാംബിക ദേവി.  ശ്രീ ഭ്രമരാംബ മല്ലികാര്‍ജുന സ്വാമി വര്‍ള ദേവസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്ര സമുച്ചയം, കൃഷ്ണ നദിയിലെ ശ്രീശൈലം ജലസംഭരണിയില്‍ നിന്ന് വളരെ അകലെയല്ല. തീര്‍ത്ഥാടകര്‍ ഇവിടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. 

നവരാത്രി,കുംഭം എന്നിവയാണ് ഉത്സവങ്ങള്‍. സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മാര്‍ക്കപൂര്‍ (91 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഹൈദരാബാദ് (230 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

കിഴക്ക്

35. അട്ടഹാസ് ഫുല്ലാര ശക്തി പീഠം

പശ്ചിമബംഗാള്‍ ബിര്‍ഭും ജില്ലയിലെ ലബ്പൂരിലാണ് ക്ഷേത്രം. ഭൈരവന്‍ വിശ്വേഷ് രൂപത്തിലാണ് ഇവിടെ കുടിക്കൊള്ളുന്നത്. ഈശാനി നദിക്കരയിലാണ് ക്ഷേത്രം. ദേവിയെ താഴത്തെ ചുണ്ടിന്റെ പ്രതീകമായ 15 മുതല്‍ 18 അടി വരെ നീളമുള്ള ഒരു ഭീമന്‍ കല്ലിന്റെ രൂപത്തില്‍ ആരാധിക്കുന്നു. ഫുല്ലാര ദേവി ജീവിതത്തെയും പുനരുജ്ജീവനത്തെയും പ്രതിനിധീകരിക്കുന്നു.  ബുര്‍ദ്വാനിലും ബിര്‍ഭൂമിലും രണ്ട് അട്ടഹാസ ക്ഷേത്രങ്ങളുണ്ട്.

മാഗ് പൂര്‍ണിമയിലും നവരാത്രിയിലും നടക്കുന്ന വാര്‍ഷിക ഫുള്ളറ മേളയാണ് ക്ഷേത്രത്തിലെ ഉത്സവം. ഓഗസ്റ്റ് - മാര്‍ച്ച് കാലയളവാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. ലബ്പൂര്‍ (30 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊല്‍ക്കത്ത (160 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

36. ബഹുല ശക്തി പീഠം

പശ്ചിമ ബംഗാള്‍ കത്വയിലെ കെതുഗ്രാമിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടതുകൈ വീണ സ്ഥലമാണിത്. ഭിരുക് എന്ന ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ഒരു യഥാര്‍ത്ഥ വിശ്വാസിയും വെറുംകൈയോടെ മടങ്ങില്ലെന്നാണ് വിശ്വാസം. ആണ്‍മക്കളായ കാര്‍ത്തികേയയും ഗണേശനും കൂടെയുള്ളതിനാല്‍ ബാഹുല ദേവി പാര്‍വതിയുടെ ഒരു മനുഷ്യരൂപമാണ്. 

ഉത്സവങ്ങള്‍: ദുര്‍ഗാപൂജയും മഹാ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍. ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കത്വ (8 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊല്‍ക്കത്ത (190 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

37. മഹിഷാമര്‍ദിനി ശക്തി പീഠം

പശ്ചിമബംഗാള്‍ ബിര്‍ഭുമിലെ ബക്രേശ്വറിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ വക്രനാഥനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. ബിര്‍ഭൂമില്‍ മഹിഷാസുരനെന്ന അസുരനെ വധിച്ചുകൊണ്ട് സതി ഭയങ്കര രൂപം സ്വീകരിച്ചു. പ്രമുഖ ശിവ ക്ഷേത്രമായ ബക്രേശ്വര്‍ ക്ഷേത്രത്തിനടുത്താണ് ഈ പീഠം. 

സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.സിയൂരിയാണ് (20 കി.മീ) ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.കൊല്‍ക്കത്ത (സിയൂറിയില്‍ നിന്ന് 200 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

38. മാ ഭബാനി ശക്തി പീഠം

ബംഗ്ലാദേശ് ഭബാനിപൂരിലാണ് ക്ഷേത്രം. സതി ദേവിയുടെ ഇടത് കണങ്കാല്‍ പതിച്ച സ്ഥലമാണിത്. വാമന്‍ എന്ന ഭൈരവ അവതാരമാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി.

അപര്‍ണയാണ് ഇവിടത്തെ ദേവി. ഉഗ്രരൂപിണിയായ ദുര്‍ഗ്ഗയുടെ രൂപമാണ് പ്രതിഷ്ഠയ്ക്ക്. ഈ ദേവാലയം കരട്ടോയ നദിയാല്‍ പവിത്രമാകുന്നു. പ്രാദേശികമായി ഗംഗയായി ആദരിക്കപ്പെടുന്നു. സതിയുടെ ഇടത് കണങ്കാലാണ് ഇവിടെ വീണതെന്ന് പലരും വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത് വലത് കണ്ണോ ഇടത് വാരിയെല്ലോ ആണെന്ന് വിശ്വസിക്കുന്നു.

മാഗി പൂര്‍ണിമ, രാമ നവമി എന്നിവയാണ് ക്ഷേത്രത്തിലെ ഉത്സവങ്ങള്‍. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്. ബോഗ്രയാണ് (60 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. ശാന്തഹാര്‍ (77 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

39. ജശോരേശ്വരി ദേവി ശക്തി പീഠം

ബംഗ്ലാദേശിലെ ജെസ്സോറിലാണ് ക്ഷേത്രം. ചന്ദ എന്ന ഭൈരവ അവതാരത്തിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല.പതിനഞ്ചാം നൂറ്റാണ്ടില്‍ ക്ഷേത്രം നിര്‍മ്മിച്ചത് ജെസ്സോറിലെ മഹാരാജാവ് പ്രതാപാദിത്യനാണ്. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത്.  1971 ലെ യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ശേഷം വാസ്തുശില്പിയായ അനരി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത 100-വാതില്‍ ഘടനയുടെ പ്രധാന ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇവിടെ, കാളി ഉഗ്രരൂപിണിയാണ്. ദേവിയില്‍ നിന്ന്് പുറപ്പെടുന്ന അഗ്‌നി അഹങ്കാരത്തെ കത്തിക്കാനും തീര്‍ഥാടകര്‍ക്ക് രക്ഷ നല്‍കാനും സഹായകമാണ്.അഷ്ട ഭൈരവരില്‍ മൂന്നാമനാണ് ചന്ദ. തമിഴ്നാട്ടിലെ നാഗപട്ടണത്തിലെ വൈതീശ്വരന്‍ കോവില്‍ ചന്ദ ഭൈരവ പ്രതിഷ്ഠയാണ്.

ഒക്ടോബറിലെ നവരാത്രി, കാളിപൂജയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ്
സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ജെസ്സോറാണ് (126 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം.

40.കാളിഘട്ട് ശക്തി പീഠം

കൊല്‍ക്കത്തയിലാണ് ക്ഷേത്രം. സതിദേവിയുടെ തല പതിച്ച സ്ഥലമായാണ് വിശ്വസിക്കുന്നത്. നകുലീശ്/നകുലേശ്വര്‍ എന്ന ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. 

ദക്ഷിണ കൊല്‍ക്കത്തയിലെ ആദി ഗംഗാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് ദക്ഷിണ കാളി. 1809 മുതല്‍ നിലവിലുള്ള ഘടന നിലനില്‍ക്കുന്നു. നകുലേശ്വര്‍ ഭൈരവന്റെ സ്വയംഭൂലിംഗം 15-ാം നൂറ്റാണ്ടില്‍ കാളിഘട്ടിന് മുമ്പുള്ള പുരാതന കാളിക്ഷേത്രത്തിന്റെ സ്ഥാപകനായ നാഥ സന്യാസി ചൗരംഗ ഗിരിയാണ് കണ്ടെത്തിയത്. ദേവിയുടെ കറുത്ത തൊലി പ്രപഞ്ചത്തിന്റെ ആദിമ ഇരുട്ടിനെ പ്രതിനിധാനം ചെയ്യുന്നു. അതില്‍ നിന്നാണ് സൃഷ്ടി ഉണ്ടാകുന്നത്, എല്ലാം അലിഞ്ഞുപോകുന്ന ഇരുട്ട്.

ഒക്ടോബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കൊല്‍ക്കത്തയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹൗറയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍

41. കങ്കാളിത്തല ദേവി ശക്തി പീഠം

പശ്ചിമബംഗാള്‍ ബോല്‍പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ അരക്കെട്ട് വീണ സ്ഥലം എന്നാണ് വിശ്വാസം. ഭൈരവ അവതാരമായ രുരു ആണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി.

കോപൈ നദിയുടെ തീരത്താണ് ക്ഷേത്രം. ഈ സ്ഥലം കങ്കലേശ്വരിയുടെ വാസസ്ഥലമാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ ദേവിയുടെ അനുഗ്രഹത്തിനായി സന്ദര്‍ശിക്കുന്നു. ഐതിഹ്യമനുസരിച്ച്, സതിയുടെ അരക്കെട്ട് വളരെ ശക്തിയോടെ ഇവിടെ വീണു. അത് ഭൂമിയില്‍ ഗര്‍ത്തം സൃഷ്ടിക്കുകയും പിന്നീട് അതില്‍ വെള്ളം നിറഞ്ഞ് പവിത്രമായ കുണ്ട് (കുളം) രൂപപ്പെടുകയും ചെയ്തു. ഈ കുളത്തിലാണ് പീഠം സ്ഥിതി ചെയ്യുന്നത്.

ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കൊല്‍ക്കത്ത (135 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബോള്‍പൂര്‍ (8 കിലോമീറ്റര്‍ അകലെ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com