കാതടപ്പിക്കുന്ന ഹോണുകള്‍ക്കു വിട, ഇനി സംഗീത ഉപകരണങ്ങളുടെ ശബ്ദം മാത്രം; നിയമ നിര്‍മാണം ഉടന്‍

ഓടക്കുഴല്‍, തബല, വയലിന്‍, മൗത്ത് ഓര്‍ഗണ്‍, ഹാര്‍മോണിയം എന്നിവയുടെ ശബ്ദം ഹോണ്‍ ആയി ഉപയോഗിക്കാനാവും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നാസിക്: വാഹനങ്ങളുടെ ഹോണ്‍ ആയി ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണുകള്‍ മാറ്റുമെന്നും ഗഡ്കരി പറഞ്ഞു.

റെഡ് ബീക്കണുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ തനിക്കായതായി നാസിക്കിലെ ഹൈവേ ഉദ്ഘാടന ചടങ്ങളില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്തത് സൈറണുകളാണ്. അതെങ്ങനെ മാറ്റും എന്നതില്‍ ആലോചന നടക്കുകയാണ്.

ആകാശവാണിയില്‍ ഒരു സംഗീത ശകലം രാവിലെ കേള്‍പ്പിക്കുന്നുണ്ട്. ആംബുലന്‍സ് സൈറണുപകരം ഇത് ഉപയോഗിക്കാനാവൂമോയെന്നാണ് നോക്കുന്നത്. അങ്ങനെയെങ്കില്‍ ആളുകള്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ സന്തുഷ്ടി അനുഭവപ്പെടും. ഇപ്പോഴത്തെ സൈറന്‍സ് വല്ലാതെ ശല്യപ്പെടുത്തുന്നതാണെന്ന് ഗഡ്കരി പറഞ്ഞു. മന്ത്രിമാര്‍ കടന്നുപോവുമ്പോഴെല്ലാം പൊലീസ് വാഹനത്തില്‍നിന്ന് ഈ ശബ്ദം വരുന്നത് എന്തു ശല്യമാണ്- ഗഡ്കരി ചോദിച്ചു.

ഹോണ്‍ ആയി ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം നടത്തും. ഓടക്കുഴല്‍, തബല, വയലിന്‍, മൗത്ത് ഓര്‍ഗണ്‍, ഹാര്‍മോണിയം എന്നിവയുടെ ശബ്ദം ഹോണ്‍ ആയി ഉപയോഗിക്കാനാവും- മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com