ആശിഷ് മിശ്ര അറസ്റ്റിലായപ്പോൾ/ എഎൻഐ
ആശിഷ് മിശ്ര അറസ്റ്റിലായപ്പോൾ/ എഎൻഐ

ആശിഷ് മിശ്ര അറസ്റ്റിൽ, റിമാൻഡ് ചെയ്തു; കലാപശ്രമത്തിന് കേസ്

കൊലപാതകം, കലാപശ്രമം എന്നിവ ഉള്‍പ്പെടെ എട്ടുവകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്

ന്യൂഡൽഹി; ലഖിംപൂരിൽ കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് ആശിഷ് മിശ്രയെ റിമാൻഡ് ചെയ്തു. കൊലപാതകം, കലാപശ്രമം എന്നിവ ഉള്‍പ്പെടെ എട്ടുവകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ഇന്നലെ രാവിലെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. 12 മണിക്കൂർ ചോദ്യം ചെയ്തിട്ടും സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി ഐജി പറഞ്ഞു.ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി നാളെ വാദം കേൾക്കും. 

കര്‍ഷകസമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണറിയുന്നത്. ഇതിനെ സാധൂകരിക്കാന്‍ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണ് പോലീസ് മാധ്യമങ്ങള്‍ക്കു നല്‍കുന്ന സൂചന. 

മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കര്‍ഷകരും. അജയ് മിശ്രയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com