ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ്; പവർക്കട്ട് പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങൾ

ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ്; പവർക്കട്ട് പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്തരേന്ത്യയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ മാസം ഉത്തരേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണു കൽക്കരിയുടെ ആഭ്യന്തര ഉത്പാദനത്തെ സാരമായി ബാധിച്ചത്. വൈദ്യുതി പ്രതിസന്ധിയെ തുടർന്നു ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി. പഞ്ചാബിലും രാജസ്ഥാനിലും യുപിയിലും പവർക്കട്ട് പ്രഖ്യാപിച്ചു.  

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വൈദ്യുതി ഉറവിടം താപ നിലയങ്ങളാണ്. കൽക്കരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജത്തിൽ നിന്നാണ് ഇവ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള കൽക്കരി വിതരണം നിലച്ചതാണു പ്രതിസന്ധിക്കു കാരണം.  

കൽക്കരി ലോഡുകൾ പുതുതായി എത്തിയില്ലെങ്കിൽ വൈദ്യുതി ഉത്പാദനം നിർത്തിവയ്ക്കേണ്ടി വരുമെന്നു ചില സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഡൽഹിയിൽ നിലവിൽ വൈദ്യുതി വിതരണം മുടങ്ങിയിട്ടില്ലെങ്കിലും ഉടൻ മുടങ്ങുമെന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com