ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് നിര്‍മ്മ ബാര്‍സോപ്പ്! തട്ടിപ്പ് ഏറുന്നു

ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വഞ്ചിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


ണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വഞ്ചിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ബാര്‍സോപ്പ് കിട്ടിയ കഥയാണ് ഇത്തവണ പുറത്തുവന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് പറ്റിക്കപ്പെട്ടത്. 51,999രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 ആണ് സിമ്രന്‍പാല്‍ സിങ് ഓര്‍ഡര്‍ ചെയ്തത്. 128 ജിബി ഫോണിന് പകരം വന്നത് നിര്‍മ്മ ബാര്‍ സോപ്പ്!

ഡെലിവറി ബോയിയോട് ബോക്‌സ് ഓപ്പണ്‍ ആക്കി നോക്കാന്‍ പറഞ്ഞപ്പോഴാണ് ചതിക്കപ്പെട്ടത് അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ബാക്കി പണം നല്‍കില്ലെന്ന് സിമ്രന്‍പാല്‍ വ്യക്കമാക്കി. കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റ് മനസ്സിലാക്കിയ കമ്പനി, പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും സിങ് പറഞ്ഞു. 

സംഭവം അറിഞ്ഞതിനുപിന്നാലെ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ വിശദീകരണം. വിലകൂടിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇത് ഡെലിവെറി ചെയ്യാന്‍ വരുന്നയാളുടെ സാന്നിധ്യത്തില്‍ തന്നെ അണ്‍ബോക്‌സ് ചെയ്യണമെന്നും വിലകൂടിയ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഫ്‌ളിപ്കാര്‍ട്ട് ഓര്‍മ്മിപ്പിച്ചു. 

ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടു പണം തിരികെ നല്‍കിയില്ലെങ്കില്‍ ഉപഭോക്താവിന് നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്‌ലൈനിനെ സമീപിക്കാവുന്നതാണ്. 1800-11-4000, 14404 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 8130009809 എന്ന നമ്പറിലേക്ക് എസ്എംസ് വഴിയും പരാതിപ്പെടാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com