കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി അമിത് ഷാ

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ല

ന്യൂഡല്‍ഹി:പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ല. ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. 

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.  'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണം മറ്റൊരു സുപ്രധാന നടപടിയായിരുന്നു. തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു.  ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്' അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പടെ 5 പേര്‍ വീരമൃത്യു വരിച്ചിരുന്നു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. 
കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com