21 ദിവസത്തെ തിരച്ചില്‍, ഭീതി പരത്തിയ നരഭോജി കടുവ ഒടുവില്‍ പിടിയില്‍ - വീഡിയോ 

കര്‍ണാടക, കേരളം, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കടുവയെ കണ്ടെത്തിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ചെന്നൈ: നാലുപേരെ കൊന്ന് നാട്ടില്‍ ഭീതി പരത്തിയ നരഭോജി കടുവയെ പിടികൂടി. 21 ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് കടുവയെ കണ്ടെത്തിയത്.

ഇന്നലെ രാത്രിയും ഇന്നു രാവിലെയും പിടികൂടുന്നതിന് മയക്കുവെടിവെച്ചെങ്കിലും കാട്ടില്‍ കയറി കടുവ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക, കേരളം, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് കടുവയെ കണ്ടെത്തിയത്.  

തമിഴ്‌നാട് മസിനഗുഡിയില്‍ നാലുപേരെ കൊന്ന കടുവ ആഴ്ചകളോളമാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയത്. കടുവയെ പിടികൂടാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കഴിഞ്ഞദിവസം രാത്രി നീലഗിരിയില്‍ വച്ച് കടുവയെ മയക്കു വെടിവെച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കാടുകയറിയതിനെ തുടര്‍ന്ന് പിടികൂടാന്‍ സാധിച്ചില്ല. ഇന്ന് രാവിലെയും മയക്കുവെടി വച്ച് കടുവയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പിന്നീട് സംയുക്ത പരിശോധനയില്‍ കടുവയെ പിടികൂടുകയായിരുന്നു.കടുവ സൈ്വര വിഹാരം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. 

 നാട്ടിലിറങ്ങി നാല് പേരെ കൊന്ന ടി 23 എന്ന കടുവയെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ പിടികൂടാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. ഡ്രോണുകള്‍ വേട്ടനായ്ക്കള്‍, കുങ്കി ആനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ പിടികൂടാനാണ് ശ്രമിച്ചത്. എന്നാല്‍ ശ്രമം വിജയം കണ്ടില്ല. നടി വിദ്യാബാലന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഷെര്‍ണി മോഡല്‍ തിരച്ചിലാണ്് വനംവകുപ്പ് നടത്തിയത്.

അതിനിടെ കടുവയെ കൊല്ലരുതെന്നും പിടി കൂടുക മാത്രമേ ചെയ്യാവൂ എന്നും മദ്രാസ് ഹൈക്കോടതി വനംവകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. കടുവയെ കൊല്ലാന്‍ നിര്‍ദേശിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവു ചോദ്യം ചെയ്ത് മൃഗസ്നേഹി സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com