ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ അവകാശ ലംഘനം അനുവദിക്കില്ല; പടക്ക നിരോധനത്തില്‍ സുപ്രീം കോടതി

പടക്കങ്ങള്‍ നിരോധിച്ചതുകൊണ്ട് സുപ്രീം കോടതി ഏതെങ്കിലും സമുദായത്തിന് എതിരാണെന്നു കരുതേണ്ടതില്ലെന്ന് രണ്ടംഗ ബെഞ്ച്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പടക്കങ്ങള്‍ നിരോധിച്ചതുകൊണ്ട് സുപ്രീം കോടതി ഏതെങ്കിലും സമുദായത്തിന് എതിരാണെന്നു കരുതേണ്ടതില്ലെന്ന് രണ്ടംഗ ബെഞ്ച്. ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ മറ്റു പൗരന്മാരുടെ അവകാശം ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, എഎസ് ബോപ്പണ്ണ എന്നിവര്‍ പറഞ്ഞു.

പടക്ക നിരോധനം പൂര്‍ണമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ആഹ്ലാദ പ്രകടനം എന്ന പേരില്‍ മറ്റു പൗരന്മാരുടെ ജീവന്‍ വച്ചു കളിക്കാനാവില്ല. ഞങ്ങള്‍ ഏതെങ്കിലും സമുദായത്തിന് എതിരല്ല. പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും എന്ന ശക്തമായ സന്ദേശം നല്‍കാനാണ് കോടതി ആഗ്രഹിക്കുന്നത്- ബെഞ്ച് പറഞ്ഞു.

വിശദമായ കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് പടക്കങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. വിശാലമായ പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണിത്. ഒരു പ്രത്യേക ലക്ഷ്യം വച്ചാണ് നിരോധനമെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമം വേണ്ട- കോടതി പറഞ്ഞു.

മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈസന്‍സ് ഉള്ള കച്ചവടക്കാര്‍ മാത്രമേ പടക്കം വില്‍ക്കാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com