ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്‍കി നീലച്ചിത്രം ഷൂട്ടു ചെയ്തു ; പരാതിയുമായി മുന്‍ മിസ് ഇന്ത്യ

പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ : ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയ മയക്കിയ ശേഷം തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തതായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സിന്റെ പരാതി. സിനിമയില്‍ അവസരം തേടി എത്തിയപ്പോഴായിരുന്നു ഈ ദുരനുഭവം നേരിട്ടതെന്നും മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍ പറയുന്നു. 

മുംബൈ പ്രൊഡക്ഷന്‍ ഹൗസിനെതിരെയാണ് പരാതി. എന്നാല്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് വെളിപ്പെടുത്താന്‍ പാരി തയ്യാറായിട്ടില്ല. 2019 ലെ മിസ് ഇന്ത്യ യൂണിവേഴ്‌സാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ പാരി പാസ്വാന്‍. 

പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. താനും ഒരു ഇരയാണ്. ലഹരി കലര്‍ത്തിയ പാനീയം നല്‍കിയ മോശം രംഗം ഷൂട്ട് ചെയ്തു. മുംബൈ പൊലീസില്‍ പരാതി നല്‍കി. അവര്‍ അന്വേഷിക്കുകയാണ്. മോഡല്‍ കൂടിയായ പാരി പാസ്വാന്‍ വ്യക്തമാക്കി. 

അടുത്തിടെ ഭര്‍ത്താവ് നീരജ് പാസ്വാനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പാരി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പാരി നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍  ഭര്‍ത്താവ് ജയിലിലാണ്. തുടര്‍ന്ന്, രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ കെണിയില്‍ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ ജാര്‍ഖണ്ഡിലെ കത്രാസ് പൊലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com