വയോധികനെ ആക്രമിച്ച് കഴുതപ്പുലി, രക്ഷകനായി യുവാവ്; മൃഗം കാട്ടില്‍ ചത്തനിലയില്‍- വീഡിയോ 

മഹാരാഷ്ട്രയില്‍ രണ്ടു വഴിയാത്രക്കാരെ കഴുതപ്പുലി ആക്രമിച്ചു
വയോധികനെ കഴുതപ്പുലി ആക്രമിക്കുന്ന ദൃശ്യം
വയോധികനെ കഴുതപ്പുലി ആക്രമിക്കുന്ന ദൃശ്യം

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടു വഴിയാത്രക്കാരെ കഴുതപ്പുലി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുതപ്പുലിയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. അണുബാധ നിമിത്തമാണ് കഴുതപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അണുബാധ നിമിത്തം ഉണ്ടായ അസ്വസ്ഥത മൂലമാകാം വഴിയാത്രക്കാരെ കഴുതപ്പുലി ആക്രമിച്ചതെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

പുനെ ഖേദ് താലൂക്കിലെ ഖപുര്‍ദി ഗ്രാമത്തിലാണ് സംഭവം. വനത്തിന് സമീപമുള്ള റോഡിലൂടെ നടന്നുപോകുന്ന വയോധികനെയാണ് കഴുതപ്പുലി ആക്രമിച്ചത്. ഈസമയത്ത് വയോധികനെ രക്ഷിക്കാന്‍ മോട്ടോര്‍സൈക്കിളില്‍ എത്തിയ യുവാവിനെയും കഴുതപ്പുലി ആക്രമിച്ചു. വയോധികനെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. 

വയോധികനെ രക്ഷിക്കാന്‍ യുവാവ് വടി കൊണ്ട് കഴുതപ്പുലിയെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വയോധികനെ വിട്ട് കഴുതപ്പുലി കാട്ടില്‍ മറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് കഴുതപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

അണുബാധ മൂലമാണ് കഴുതപ്പുലി ചത്തതെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജയറാം ഗൗഡ പറയുന്നു. അണുബാധ നിമിത്തം ഉണ്ടായ അസ്വസ്ഥത ആകാം വഴിയാത്രക്കാരെ കഴുതപ്പുലി ആക്രമിക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com