മലയിടിഞ്ഞ് റോഡിലേക്ക്, ഹിമാചലില്‍ വീണ്ടും മണ്ണിടിച്ചില്‍- വീഡിയോ 

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു
ഹിമാചല്‍പ്രദേശിലെ മണ്ണിടിച്ചിലിന്റെ ദൃശ്യം
ഹിമാചല്‍പ്രദേശിലെ മണ്ണിടിച്ചിലിന്റെ ദൃശ്യം

ഷിംല: ഹിമാചല്‍പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. 

ഷിംലയിലെ രാംപൂരിന് സമീപമാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദേശീയ പാത അഞ്ചിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മണ്‍സൂണ്‍ സീസണില്‍ ഹിമാചലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്. സംസ്ഥാനത്ത് ഓഗസ്റ്റ് 28ന് ചണ്ഡീഗഡ്-മണാലി ഹൈവേയിലും മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com