11 കെവി ലൈന്‍ വീടിന്റെ മുകളില്‍ പൊട്ടിവീണു, യുവാവ് മരിച്ചു; അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഗുരുതര പൊള്ളല്‍

ഝാര്‍ഖണ്ഡില്‍ ടവര്‍ ലൈന്‍ വീടിന്റെ മുകളില്‍ പൊട്ടിവീണ് യുവാവ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ടവര്‍ ലൈന്‍ വീടിന്റെ മുകളില്‍ പൊട്ടിവീണ് യുവാവ് മരിച്ചു. വീട്ടിലെ മറ്റ് മൂന്ന് കുടുംബാംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

ധാന്‍ബാദ് ജില്ലയിലാണ് സംഭവം. സോഹല്‍ അന്‍സാരിയാണ് മരിച്ചത്. യുവാവിന്റെ അമ്മയെയും സഹോദരന്മാരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഷാഹിദ് നിര്‍മ്മല്‍ മഹതോ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

രാത്രിയില്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് ടവര്‍ ലൈന്‍ പൊട്ടിവീണത്. 11 കെവി ലൈനാണ് വീടിന്റെ മുകളില്‍ പൊട്ടിവീണത്. നിരവധി വീടുകളുടെ മുകളിലുടെ കടന്നുപോകുന്ന ഹൈ വോള്‍ട്ടേജ് വൈദ്യുതി കമ്പി മാറ്റാന്‍ വര്‍ഷങ്ങളായി ഇലക്ട്രിസിറ്റി വകുപ്പിനോട് നിരന്തരം പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com