കുട്ടികള്‍ക്ക് വാക്‌സിന്‍ ഇപ്പോള്‍ വേണ്ട, സ്‌കൂള്‍ തുറക്കാമെന്ന് കേന്ദ്രം

ലോകത്ത് ഒരിടത്തും ഇത്തരം മാനദണ്ഡങ്ങള്‍ ഇല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നില്ല 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍  60.08 ശതമാനവും കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രമാണ് ഒരുലക്ഷത്തിലധികം ആക്ടിവ് കേസുകള്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം തരംഗത്തില്‍ മരിച്ചവര്‍ ഏറെയും വാക്‌സിന്‍ സ്വീകരീക്കാത്തവരാണെന്നും കേന്ദ്രം വ്യക്തമാക്കി.

വിദ്യാലയങ്ങള്‍ തുറക്കാന്‍ കുട്ടികളില്‍ വാക്‌സിന്‍ പൂര്‍ത്തിയാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ലോകത്ത് ഒരിടത്തും ഇത്തരം മാനദണ്ഡങ്ങള്‍ ഇല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അധ്യാപകരും മറ്റ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പല സംസ്ഥാനങ്ങളും സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നതിന് പിന്നാലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എ്ന്നാല്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കാന്‍ ഇനി തടസമുണ്ടാകില്ല. കേരളത്തില്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ ഉളളത്

ദീപാവലി, ക്രിസ്തുമസ് ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ കര്‍ശനനിയന്ത്രണം വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com