ട്രെയിന്‍ അതിവേഗം സ്റ്റേഷനിലേക്ക്, ട്രാക്കിന് നടുവില്‍ യുവതി; പിന്നെ സംഭവിച്ചത്- വീഡിയോ 

ട്രെയിന്‍ അതിവേഗത്തില്‍ സ്റ്റേഷനിലേക്ക് വരുന്ന സമയത്ത് റെയില്‍വേ ട്രാക്കിനു നടുവില്‍ നിന്ന യുവതിയെ രക്ഷിച്ച് പൊലീസുകാരന്‍
ട്രാക്കില്‍ നില്‍ക്കുന്ന യുവതിയെ രക്ഷിക്കാന്‍ ഓടുന്ന പൊലീസുകാരന്‍
ട്രാക്കില്‍ നില്‍ക്കുന്ന യുവതിയെ രക്ഷിക്കാന്‍ ഓടുന്ന പൊലീസുകാരന്‍

മുംബൈ: ട്രെയിന്‍ അതിവേഗത്തില്‍ സ്റ്റേഷനിലേക്ക് വരുന്ന സമയത്ത് റെയില്‍വേ ട്രാക്കിനു നടുവില്‍ നിന്ന യുവതിയെ രക്ഷിച്ച് പൊലീസുകാരന്‍. യുവതി ട്രാക്കില്‍ നില്‍ക്കുന്നതുകണ്ട് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു. റെയില്‍വേ മേല്‍പാലത്തില്‍ നിന്ന ചില പൊലീസുകാരാണ് ഇക്കാര്യം നായിക്കിനെ അറിയിച്ചത്. നായിക് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്താന്‍ മോട്ടര്‍മാനു നിര്‍ദേശം നല്‍കി.
 
മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മാനസിക വൈകല്യമുള്ള യുവതിയാണ് സ്‌റ്റേഷനില്‍ ട്രാക്കിന് നടുവില്‍ നിന്നത്. പൊലീസുകാരന്‍ യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ദഹാനു-അന്ധേരി ലോക്കല്‍ ട്രെയിനാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിയത്.  യുവതി ട്രാക്കില്‍നില്‍ക്കുന്നതുകണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ പ്ലാറ്റ്‌ഫോമിലേക്കു കയറ്റി. അന്വേഷണത്തില്‍ പാല്‍ഘറിലെ വസായ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വൈകല്യമുള്ള സുഭദ്ര ഷിന്‍ഡെയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞു. നായിക്കിന്റെ ധീരമായ പ്രവര്‍ത്തനത്തിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com