അപ്പാര്‍ട്ട്‌മെന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീ പടര്‍ന്നു, രണ്ടു മരണം - വീഡിയോ 

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയില്‍ രണ്ടുപേര്‍ മരിച്ചതായാണ് വിവരം
ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചപ്പോള്‍
ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചപ്പോള്‍

ബംഗളൂരു:  ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയില്‍ രണ്ടുപേര്‍ മരിച്ചതായാണ് വിവരം. 

ബന്നാര്‍ഘട്ട റോഡിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഉച്ചയോടെയാണ് തീ പടര്‍ന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ആറുപേര്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ചുറ്റും തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിപ്പോയ സ്ത്രീ സഹായത്തിന് വേണ്ടി അലമുറയിട്ട് കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 

ഗുരുതരമായി പൊള്ളലേറ്റ 42 വയസുള്ള സ്ത്രീ മരിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com