ദലിത് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സ്ത്രീയുടെ തലയറുത്തു; വീടിന് മുന്നില്‍ക്കൊണ്ടുവച്ച് പ്രതികാരം

തമിഴ്‌നാട്ടിലെ ദലിത് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിയായ സ്ത്രീയെ ഒരുസംഘം ആളുകള്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ദലിത് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിയായ സ്ത്രീയെ ഒരുസംഘം ആളുകള്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തി. ദേവേന്ദ്രകുല വെള്ളാളര്‍ ഫെഡറേഷന്‍ പ്രസിഡന്റ് പശുപതി പാണ്ഡ്യന്റെ കൊലപാതകത്തില്‍ പ്രതിയായ നിര്‍മ്മലയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തുവെച്ച് നിര്‍മ്മലയെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. നിര്‍മ്മലയുടെ തലയറുത്ത കൊലയാളികള്‍, തല പാണ്ഡ്യന്റെ വീടിന് സമീപം കൊണ്ടുവച്ചു. 2012ലാണ് പാണ്ഡ്യന്‍ കൊല്ലപ്പെട്ടത്. കേസില്‍ നിര്‍മ്മലയുള്‍പ്പെടെ പതിനെട്ടു പ്രതികളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com