രണ്ടുവയസുകാരന്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറി, 'അശുദ്ധി'; ദളിത് കുടുംബത്തിന് 35,000 രൂപ പിഴ

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പൊലീസ് സുപ്രണ്ട് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടുവയസുകാരന്‍ ക്ഷേത്രത്തില്‍ കയറിയത് 25,000 രൂപ പിഴ. കൂടാതെ ക്ഷേത്രശുചീകരണത്തിന് പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. കര്‍ണാടകയിലെ മിയാപ്പൂരിലാണ് സംഭവം. ശുദ്ധീകരണത്തിനായാണ് ദളിത് കുടുംബത്തിനോട് വലിയ തുക ഉയര്‍ന്ന ജാതിക്കാര്‍ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പൊലീസ് സുപ്രണ്ട് പറഞ്ഞു. 

ചന്നദാസാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഗ്രാമത്തിലെ ഐക്യം തകരുമെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സവര്‍ണജാതിക്കാര്‍ക്കെതിരെ പരാതി നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ നാലാം തീയതി ജന്മദിനത്തിന്റെ ഭാഗമായാണ് കുടുംബം ക്ഷേത്രത്തിലെത്തിയത്. അച്ഛന്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.

സംഭവവത്തിന് പിന്നാലെ സവര്‍ണജാതിക്കാര്‍ യോഗം ചേര്‍ന്ന് ക്ഷേത്രം ശുദ്ധീകരിക്കുന്നതിനായി ഹോമം നടത്തുന്നതിനായാണ് 25,000 രൂപ കുട്ടിയുടെ പിതാവിന് പിഴയിട്ടത്. തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും യോഗം ചേര്‍ന്നവര്‍ മാപ്പുപറഞ്ഞതായും തഹസില്‍ദാര്‍ സി്‌ദ്ദേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com