'പ്രിയ പ്രസിഡന്റ്...കര്‍ഷകരുടെ സമരത്തെക്കൂടി മോദിയെ ഓര്‍മ്മിപ്പിക്കണേ' ; ബൈഡനോട് ടിക്കായത്ത്

11 മാസമായി തുടരുന്ന സമരത്തില്‍ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥനയുമായി കര്‍ഷക നേതാവ്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ആണ് ഇന്ത്യയില്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു നടക്കുന്ന സമരത്തെക്കുറിച്ച് പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. 

ട്വീറ്റില്‍ പ്രസിഡന്റ് ബൈഡനെയും ടാഗ് ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ സമരത്തിലാണ്. 11 മാസമായി തുടരുന്ന സമരത്തില്‍ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഊ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ച് തങ്ങളെ രക്ഷിക്കാന്‍ ഇടപെടണം. ട്വീറ്റില്‍ ടിക്കായത്ത് അഭ്യര്‍ത്ഥിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ മുതല്‍ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 ന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com