സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു

സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

കൽപകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യ പഠനത്തിനായി ഡൽഹി എയിംസ് ആശുപത്രിക്ക് വിട്ടു നൽകി. മരണത്തിൽ സിപിഎം അനുശോചിച്ചു. 

പരേതനായ സർവ്വേശ്വര സോമയാജലു ആണ് ഭർത്താവ്. മരുമകൾ സീമ ചിഷ്‌ടി. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com