15 കിലോ ആപ്പിള്‍, 20 കിലോ കാരറ്റ്, പിന്നെ വിസ്‌കിയും; സുല്‍ത്താന്റെ ഭക്ഷണക്രമം ഇങ്ങനെ, വരുമാനം വര്‍ഷം ഒരു കോടി

15 കിലോ ആപ്പിള്‍, 20 കിലോ കാരറ്റ്, പിന്നെ വിസ്‌കിയും; സുല്‍ത്താന്റെ ഭക്ഷണക്രമം ഇങ്ങനെ, വരുമാനം വര്‍ഷം ഒരു കോടി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കര്‍ണാല്‍: പതിനഞ്ചു കിലോ ആപ്പിള്‍, 20 കിലോ കാരറ്റ്, പിന്നെ വിസ്‌കിയും. കഴിഞ്ഞ ദിവസം വിടപറഞ്ഞ സെലിബ്രിറ്റി പോത്ത് സുല്‍ത്താന്റെ ഭക്ഷണക്രമമാണിത്. ഹൃദയാഘാതം മൂലമാണ്, ഹരിയാനയിലെ കര്‍ണാലില്‍ സുല്‍ത്താന്‍ അന്ത്യശ്വാസം വലിച്ചത്. 

വാര്‍ത്തകളില്‍ നിറസാന്നിധ്യമായിരുന്നു 'സുല്‍ത്താന്‍ ജോട്ടെ' എന്ന് വിളിപ്പേരുള്ള ഭീമന്‍ പോത്ത്. 

കൗതുകം നിറഞ്ഞ ഭക്ഷണശീലമാണ് സുല്‍ത്താന് ഏറെ ആരാധകരെ സമ്മാനിച്ചത്. നെയ്യായിരുന്നു സുല്‍ത്താന്റെ ഇഷ്ട ഭക്ഷണം. വൈകുന്നേരങ്ങളില്‍ മദ്യവും അകത്താക്കുമായിരുന്നു. 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും കഴിച്ചിരുന്നത്. ഇതിന് പറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും കഴിക്കും.

ആറടി നീളമുണ്ടായിരുന്ന സുല്‍ത്താന് 1200 കിലോയാണ് തൂക്കം. 2013 ല്‍ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഹരിയാന സൂപ്പര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നീ പുരസ്‌ക്കാരങ്ങളും സുല്‍ത്താന്‍ ജോട്ടെ സ്വന്തമാക്കിയിട്ടുണ്ട്.

കോടികള്‍ വില പറഞ്ഞിട്ടും സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് ബെനിവാലെ തയാറായിരുന്നില്ല. വാര്‍ത്തകളില്‍ സുല്‍ത്താന്‍ നിറഞ്ഞതോടെ പോത്തിന്റെ ബീജത്തിനായും ഒട്ടേറെ ആളുകള്‍ എത്തിയിരുന്നു. മുറൈ ഇനത്തില്‍പെട്ട പോത്തിന്റെ ബീജം ഒരു ഡോസിന് 306 രൂപ നിരക്കില്‍ നരേഷ് ഒരു വര്‍ഷം ഏകദേശം 30,000 ഡോസ് സുല്‍ത്താന്റെ ബീജം വിറ്റു. രാജസ്ഥാനിലെ പുഷ്‌കര്‍ കന്നുകാലി മേളയില്‍ ഒരു മൃഗസ്‌നേഹി 21 കോടി രൂപയാണ് സുല്‍ത്താണ് വിലപറഞ്ഞത്. എന്നാല്‍ സുല്‍ത്താന്‍ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നാണ് നരേഷ് പറയുന്നത്.

സുല്‍ത്താനിലൂടെ നരേഷ് വര്‍ഷം ഒരു കോടിയോളം രൂപ വരുമാനം ഉണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com