ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയെ വെടിവെച്ച് കൊന്നു

വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. പൊതുയോ​ഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ഗോരഖ്പുർ: ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർഥി വെടിയേറ്റ് മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് ആക്രമണം. നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ബ്രിജേഷ് സിങ്(52) ആണ് മരിച്ചത്. 

സംഭവത്തിൽ 3 പേർ പിടിയിലായിട്ടുണ്ട്. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. പൊതുയോ​ഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്നു. നാല് ഘട്ടമായാണ് ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഏപ്രിൽ 15,19,26,29 തിയതികളിലാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com