മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 14 ജവാന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തെരച്ചില്‍ തുടരുന്നു

ചിത്രം: പിടിഐ
ചിത്രം: പിടിഐ

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 14 ജവാന്‍മാരുടെ മൃതദേഹം കണ്ടെത്തി. കാണാതായ 21 സൈനികര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ഏഴുപേര്‍ സിആര്‍പിഎഫ് ജവാന്‍മാരാണ്. പരിക്കേറ്റ 31പേരില്‍ 16പേര്‍ സിആര്‍പിഎഫുകാരാണെന്നും സൈന്യം അറിയിച്ചു. 

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ താനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ നാലു മണിക്കൂര്‍ നീണ്ടുനിന്നു. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബാഗേല്‍ വൈകുന്നേരം ഛത്തീസ്ഗഢില്‍ തിരിച്ചെത്തും. 

ശനിയാഴ്ചയാണ് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അഞ്ചു സൈനികരുടെ മരണം രാത്രിയോടെ സ്ഥിരീകരിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി സിആര്‍പിഎഫ് ജനറല്‍ കുല്‍ദീപ് സിങ് ഛത്തീസ്ഗഢിലെത്തി.മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ചയാണ് 2000സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് ദക്ഷിണ ബസ്തര്‍ മേഖലയില്‍ തെരച്ചിലിന് ഇറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com