ബംഗളൂരുവില്‍ നിരോധനാജ്ഞ, ജിംനേഷ്യവും നീന്തല്‍ കുളവും അടച്ചിടാന്‍ നിര്‍ദേശം; റാലികള്‍ പാടില്ല

കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലയില്‍ നീന്തല്‍ കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചു.

കഴിഞ്ഞദിവസം കര്‍ണാടകയില്‍ 5,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

നിയന്ത്രണങ്ങളുടെ ഭാഗമായി റാലികള്‍, പൊതുജനം തടിച്ചുകൂടുന്ന മറ്റു പരിപാടികള്‍, കൂട്ട പ്രാര്‍ത്ഥന എന്നിവയ്ക്കും വിലക്കുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്ന് ബംഗളൂരു പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com