റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കലിലെ ക്രമക്കേട്; അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലാണ് സെബി പിഴ വിധിച്ചത്
റിലയന്‍സ് മേധാവി മുകേഷ് അംബാനി/ഫയല്‍
റിലയന്‍സ് മേധാവി മുകേഷ് അംബാനി/ഫയല്‍


ന്യൂഡൽഹി:  അംബാനി കുടുംബാംഗങ്ങൾക്ക് 25 കോടി രൂപ പിഴ വിധിച്ച് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). മുകേഷ് അംബാനി, ഭാര്യ നിത അംബാനി, അനിൽ അംബാനി, ഭാര്യ ടിന അംബാനി, കെ ഡി അംബാനി തുടങ്ങിയവരാണു പിഴ അടയ്‌ക്കേണ്ടത്. 

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലാണ് സെബി പിഴ വിധിച്ചത്. റിലയൻസ് പ്രമോട്ടർമാരായ ഇവർ 2000ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഇപ്പോൾ നടപടി. 5% ഓഹരികൾ മാത്രമേ നിയമപ്രകാരം  പ്രമോട്ടർമാർക്ക് ഏറ്റെടുക്കാൻ കഴിയുകയുള്ളു. 

എന്നാൽ എന്നാൽ അംബാനി കുടുംബാംഗങ്ങൾ 6.83% ഓഹരികൾ ഏറ്റെടുത്തു. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതതു നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്. അംബാനി കുടുംബാംഗങ്ങളും നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായിട്ടുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ 34 കക്ഷികൾ ചേർന്നാണ് പിഴയൊടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com