നാലുമാസം മുന്‍പ് വിവാഹം, ഭര്‍ത്താവിന്റെ ആത്മഹത്യ ഷൂട്ട് ചെയത് 22കാരി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

പശ്ചിമ ബംഗാളില്‍ ഭര്‍ത്താവിന്റെ മരണത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭര്‍ത്താവിന്റെ മരണത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തിയ 22കാരി, ബഹളം വെച്ച് യുവാവിനെ രക്ഷിക്കാതിരുന്നതാണ് കേസിനാസ്പദം.

ഹൗറയിലാണ് സംഭവം. നാലുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം നടന്നത്. 25കാരന്‍് ആത്മഹത്യ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

കല്യാണത്തിന് ശേഷം ഇരുവരും ജോലി ഉപേക്ഷിച്ചു. ഭര്‍ത്താവ് അമോന്‍ ബിസിനസ് ആരംഭിച്ചു. അതിനിടെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും ഡല്‍ഹിയിലേക്ക് യാത്ര പോയതിന് ശേഷമാണ് ഇരുവരും പരസ്പരം മനസ് കൊണ്ട് അകന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. യാത്രയില്‍ ഭാര്യ തന്റെ കൂടെ വേണമെന്ന് അമോന്‍ ആഗ്രഹിച്ചു. എന്നാല്‍ ഭാര്യ കൂടെ പോകാന്‍ വിസമ്മതിച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വര്‍ധിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഏപ്രില്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയ നേഹ അമോനില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ കുടുംബക്കാര്‍ ചികിത്സയ്ക്കായി വെല്ലൂരില്‍ പോയിരുന്ന സമയത്താണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. അതിനിടെയാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഭര്‍ത്താവ്് യഥാര്‍ത്ഥത്തില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ധരിച്ചിരുന്നില്ലെന്ന് നേഹ പറയുന്നു. ഇതിന് മുന്‍പും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

യുവാവിന്റെ മരണ ശേഷവും യാതൊരു വിഷമവുമില്ലാതെയാണ് നേഹയെ കാണപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് യുവാവ് ആത്മഹത്യ ചെയ്യുന്ന വീഡിയോ കണ്ടത്. ഇക്കാര്യം ചോദിച്ചപ്പോള്‍ അമോന്‍ വ്യാജ ഭീഷണിയാണ് മുഴക്കിയതെന്നാണ് കരുതിയതെന്നാണ് നേഹയുടെ പ്രതികരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com