ജോണ്‍സണ്‍ വാക്‌സിന്‍; ഇന്ത്യയില്‍ അനുമതിക്ക് അപേക്ഷ നല്‍കി

സിംഗിള്‍ ഡോസ് വാക്‌സിനാണ് ജാന്‍സെന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ, പ്രമുഖ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ പരീക്ഷണത്തിനായി ഇന്ത്യയില്‍ അപേക്ഷ നല്‍കി. കോവിഡിനെതിരെ തങ്ങള്‍ വികസിപ്പിച്ച ജാന്‍സെന്‍ വാക്‌സിന്റെ പരീക്ഷണത്തിനാണ് അമേരിക്കന്‍ കമ്പനി ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചത്. സിംഗിള്‍ ഡോസ് വാക്‌സിനാണ് ജാന്‍സെന്‍.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തുടര്‍ച്ചയായ ആറാം ദിവസവും രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്ന് എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുക എന്നതാണ്. നിലവില്‍ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ ഇന്ത്യ ഏറെ മുന്നിലാണെങ്കിലും ജനസംഖ്യാനുപാതികമായി  പരിശോധിച്ചാല്‍ വിതരണം എവിടെയും എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സ്പുട്‌നികിന് പിന്നാലെ മറ്റു വിദേശ വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നു.  ഏപ്രില്‍ രണ്ടാം ആഴ്ചയാണ് സ്പുട്‌നിക് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com