മാസ്‌ക് വാങ്ങാന്‍ പണമില്ല; കിളിക്കൂട് മുഖാവരണമാക്കി വയോധികന്‍ സര്‍ക്കാര്‍ ഓഫീസില്‍; വൈറല്‍ 

പണമില്ലാത്തതിനാല്‍ കിളിക്കൂട് കൊണ്ട് മാസ്‌ക് നിര്‍മ്മിച്ച് ഇയാള്‍ സര്‍ക്കാര്‍ ഓഫീസില്‍ എത്തുകയായിരുന്നു 
ചിത്രം ട്വിറ്റര്‍
ചിത്രം ട്വിറ്റര്‍

ഹൈദരബാദ്: മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ തെലങ്കാനയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ആയിരം രൂപയാണ് പിഴയിടാക്കുന്നത്. അതിനിടെ മാസ്‌ക് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കിളിക്കൂട് മുഖാവരണമാക്കി ആട്ടിടയന്‍ സര്‍ക്കാര്‍ ഓഫീസിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തിലെ മെകല കുര്‍മയ്യയാണ് കിളിക്കൂട് മാസ്‌കാക്കി മാറ്റിയത്. ഒരടിയന്തര ആവശ്യത്തിനായി ഇയാള്‍ക്ക് സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടിയിരുന്നു.  എന്നാല്‍ ഓഫീസ് സന്ദര്‍ശിക്കണമെങ്കില്‍ മാസ്‌ക് അനിവാരമാണ്. ഒടുക്കം ഇയാള്‍ തന്നെ സ്വയം മാസ്‌ക് നിര്‍മ്മിക്കുകയായിരുന്നു. അങ്ങനെയാണ് കിളിക്കൂട് മുഖാവരണമാക്കിയത്.

തെലങ്കാനയില്‍ കോവിഡ് രോഗികളുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. അറായിരത്തോളം പേരാണ് രോഗബാധിതര്‍. 46,488 സജീവകേസുകളാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com