പിടിവിട്ട് ബംഗളൂരു നഗരം, റെക്കോര്‍ഡ് രോഗികള്‍; പുതുതായി 16,000 പേര്‍ക്ക് വൈറസ് ബാധ

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നും പ്രതിദിന കോവിഡ് രോഗികളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. 26,962 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബംഗളൂരു നഗരത്തിലെ കോവിഡ് വ്യാപനമാണ് ഇതിന് മുഖ്യ കാരണം.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് ബംഗളൂരുവിലാണ്. 24 മണിക്കൂറിനിടെ 16,662 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബംഗളൂരുവില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ, സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 

വ്യാഴാഴ്ച പുനെ നഗരത്തെ പിന്നിലാക്കിയാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ബംഗളൂരു ഒന്നാമത് എത്തിയത്. നേരത്തെ 1471 ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടുലക്ഷം ഡോസ് റെംഡിസിവിര്‍ സംസ്ഥാനത്തിന് അടിയന്തരമായി വിതരണം ചെയ്യാനും കര്‍ണാടക ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com