'അണയാത്ത ചിതകള്‍'; ഡല്‍ഹിയില്‍ ഓരോ മണിക്കൂറും മരിക്കുന്നത് 12പേര്‍, ഒരാഴ്ചയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 1,777 പേര്‍ക്ക്

കോവിഡ് താണ്ഡവമാടുന്ന രാജ്യതലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് താണ്ഡവമാടുന്ന രാജ്യതലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. ഓരോ മണിക്കൂറിലും കോവിഡ് ബാധിച്ച് ജീവന്‍ വെടിയുന്നത് 12 പേര്‍. 

തിങ്കള്‍ മുതല്‍ ശനിയാഴ്ച (ഏപ്രില്‍ 19-24) വരെയുള്ള കണക്കനുസരിച്ച് 1,777 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ (ഏപ്രില്‍ 12- 17)കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡല്‍ഹിയില്‍ 677 പേര്‍ മരിച്ചു. ഓരോ മണിക്കൂറിലും അഞ്ച് മരണങ്ങള്‍. 

തിങ്കളാഴ്ച മാത്രം തലസ്ഥാനത്ത് 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഒരു മണിക്കൂറില്‍ മരിച്ചത് പത്തുപേര്‍. വ്യാഴാഴ്ച അത് പന്ത്രണ്ടിലെത്തി. വ്യാഴാഴ്ച 24 മണിക്കൂറിനിടയില്‍ 277 പേര്‍ മരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 357 പേര്‍ ശനിയാഴ്ച മരിച്ചു.

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. നിരവധിപേരാണ് പ്രാണവായു ലഭിക്കാതെ ആശുപത്രികളില്‍ മരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളും പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ക്കും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കത്തയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com