ജനങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ വലയുന്നു, മകളുടെ കല്യാണം ഞായറാഴ്ച; സ്വരൂക്കൂട്ടി വച്ച രണ്ടുലക്ഷം രൂപ സംഭാവന നല്‍കി കര്‍ഷകന്‍, നന്മ

മധ്യപ്രദേശില്‍ മകളുടെ കല്യാണം ഭംഗിയായി നടത്താന്‍ സൂക്ഷിച്ച് വച്ചിരുന്ന രണ്ടുലക്ഷം രൂപ ഓക്‌സിജന്‍ വാങ്ങാന്‍ സംഭാവന നല്‍കി കര്‍ഷകന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മകളുടെ കല്യാണം ഭംഗിയായി നടത്താന്‍ സൂക്ഷിച്ച് വച്ചിരുന്ന രണ്ടുലക്ഷം രൂപ ഓക്‌സിജന്‍ വാങ്ങാന്‍ സംഭാവന നല്‍കി കര്‍ഷകന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ വലയുന്ന പശ്ചാത്തലത്തിലാണ് സ്വരൂക്കൂട്ടി വച്ചിരുന്ന ലക്ഷങ്ങള്‍ കൈമാറാന്‍ കര്‍ഷകനെ പ്രേരിപ്പിച്ചത്. നാടിന്റെ നന്മയ്ക്കായി മകളുടെ കല്യാണത്തിനായി മാറ്റിവച്ചിരുന്ന പണം സംഭാവന നല്‍കിയ കര്‍ഷകന് അഭിനന്ദന പ്രവാഹമാണ്.

നീമച്ച് ജില്ലയിലാണ് സംഭവം. ചമ്പലാല്‍ ഗുര്‍ജാര്‍ ആണ് വേറിട്ട മാതൃകയായത്. ഞായറാഴ്ചയാണ് മകളുടെ കല്യാണം. കല്യാണം ഭംഗിയായി നടത്താന്‍ വര്‍ഷങ്ങള്‍ കൊണ്ട് സ്വരൂക്കൂട്ടി വച്ചിരുന്ന പണമാണ് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ കൈമാറിയത്. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും രണ്ട് സിലിണ്ടര്‍ മെഡിക്കല്‍ ഓക്‌സിജന്‍ വാങ്ങുന്നതിന് വേണ്ടിയാണ് രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. 

കോവിഡ് രോഗം പിടിപെട്ട് രോഗികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് കര്‍ഷകനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മകളുടെ കല്യാണം അവിസ്മരണീയമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് പണം സംഭാവന നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ ആഗ്രഹത്തിന് മകളും പിന്താങ്ങിയതോടെ നന്മ യാഥാര്‍ത്ഥ്യമാകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com