വാട്‌സ്ആപ്പില്‍ ന​ഗ്നചിത്രം ; അശ്ലീല കമന്റുമായി എട്ടാം ക്ലാസ്സുകാര്‍ ; ഓണ്‍ലൈന്‍ ക്ലാസ്സിനിടയിലെ ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍ 

ടീച്ചര്‍മാര്‍ അവരുടെ ജോലിസ്ഥലത്ത് എത്രത്തോളം സുരക്ഷിതരാണെന്ന് ചിന്മയി ശ്രീപദ ചോദിക്കുന്നു
ഗായിക ചിന്മയി ശ്രീപദ /ഫയല്‍ ചിത്രം
ഗായിക ചിന്മയി ശ്രീപദ /ഫയല്‍ ചിത്രം

ചെന്നൈ : കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ഓണ്‍ലൈന്‍ പഠനമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവരുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിനിടെ അധ്യാപികമാര്‍ക്ക് നിരവധി ലൈംഗിക കമന്റുകളും അശ്ലീല സന്ദേശങ്ങളും വരെ ലഭിക്കുന്നതായി പ്രമുഖ ഗായിക ചിന്മയി ശ്രീപദ പറയുന്നു. 

ഇത്തരത്തില്‍ ലൈംഗിക അധിക്ഷേപകരമായ ഏതാനും സംഭവങ്ങളും ചിന്മയി ട്വീറ്റ് ചെയ്തിട്ടുണ്ട്. കോളജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെ ടീച്ചര്‍മാര്‍ക്ക് അശ്ലീല കമന്റുകള്‍ അയക്കുന്നതായി ഗായിക പറയുന്നു. പലതും ഞെട്ടിക്കുന്ന സംഭവങ്ങളാണെന്ന് ചിന്മയി വെളിപ്പെടുത്തുന്നു. 

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം വിലയിരുത്താനായി 50 വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു ടീച്ചര്‍, കുട്ടികളെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ് ചെയ്തു. സ്വന്തം ജനനേന്ദ്രിയത്തിന്റെ പടം പോസ്റ്റ് ചെയ്താണ് ഒരു കുട്ടി ടീച്ചറെ ഞെട്ടിച്ചത്. നിരവധി കുട്ടികള്‍ ടീച്ചര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ചിന്മയി പറയുന്നു. ഇക്കാര്യം മറ്റു അധ്യാപകരെ അറിയിച്ചപ്പോള്‍ പുറത്തു പറയേണ്ടെന്നായിരുന്നു പ്രതികരണം. 

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരത്തെ സംബന്ധിച്ച ക്ലാസ് എടുത്തുകൊണ്ടിരിക്കെ ഒരു ടീച്ചര്‍ക്ക് നേരിട്ട ലൈംഗിക അധിക്ഷേപവും ചിന്മയി ട്വീറ്റില്‍ വിവരിക്കുന്നു. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു കുട്ടികളുടെ മോശം പെരുമാറ്റം. തങ്ങള്‍ പാല്‍ കുടിക്കാറില്ലെന്നും, ടീച്ചര്‍ മുലപ്പാല്‍ തന്നാല്‍ ഇക്കാര്യം പരിഗണിക്കാമെന്നുമായിരുന്നു കുട്ടികളുടെ കമന്റ്. ഡിജിറ്റല്‍ ക്ലാസ്സിന്റെ ഈ കാലത്ത് നമ്മുടെ ടീച്ചര്‍മാര്‍ അവരുടെ ജോലിസ്ഥലത്ത് എത്രത്തോളം സുരക്ഷിതരാണെന്ന് ചിന്മയി ശ്രീപദ ചോദിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com