പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ദേശഭക്തി' പാഠ്യപദ്ധതി: സെപ്റ്റംബർ 27 മുതൽ തുടങ്ങുമെന്ന് അരവിന്ദ് കെജ്രിവാൾ 

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചാണ് പ്രഖ്യാപനം

ന്യൂഡൽഹി: സെപ്റ്റംബർ 27 മുതൽ സർക്കാർ സ്കൂളുകളിൽ 'ദേശഭക്തി' പാഠ്യപദ്ധതി ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചാണ് പ്രഖ്യാപനം. എല്ലാ കുട്ടികളിലും അഭിമാനബോധം വളർത്തുകയും രാജ്യത്തിന് വേണ്ടി എല്ലാം നൽകാൻ അവരെ സജ്ജരാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2019-ലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ഈ പാഠ്യപദ്ധതി. പ്രധാനമായും മൂന്ന്‌ ലക്ഷ്യത്തോടെയാണ് പാഠഭാഗങ്ങൾ. വിദ്യാർഥികളിൽ രാജ്യത്തെക്കുറിച്ചുള്ള അഭിമാനം വളർത്തൽ, രാജ്യത്തോടുള്ള കടമകളെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ, രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്യാൻ പ്രതിബദ്ധരാക്കൽ എന്നിവയാണവ. സ്വയംബോധം, ആത്മവിശ്വാസം, പ്രശ്നപരിഹാരം, ഭരണഘടനാമൂല്യങ്ങൾ പ്രാവർത്തികമാക്കൽ, ബഹുസ്വരത, പരിസ്ഥിതി സുസ്ഥിരത, തനത്‌ സാമൂഹിക പെരുമാറ്റം, സഹകരണം, സാമൂഹിക ഉത്തരവാദിത്വം നിറവേറ്റൽ തുടങ്ങിയ ശീലങ്ങൾ വിദ്യാർഥികളിൽ വാർത്തെടുക്കാൻ പാഠ്യപദ്ധതി ലക്ഷ്യമിടുന്നു. 

ഇന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹി സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി. ഒക്ടോബർ 2 മുതൽ ഡൽഹിയിലെ ഹാളുകളിലും പാർക്കുകളിലും യോഗ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com