ഇന്നലെ 25,166 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ 3.69ലക്ഷം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 09:58 AM  |  

Last Updated: 17th August 2021 09:58 AM  |   A+A-   |  

COVID UPDATES INDIA

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി:  രാജ്യത്ത് കോവിഡ് ബാധിതർ കുറയുന്നു. വീണ്ടും പ്രതിദിന കോവിഡ് രോ​ഗികൾ 30,000ൽ താഴെ എത്തി. 24 മണിക്കൂറിനിടെ  25,166 പേ‍ർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

നിലവിൽ 3,69,846 പേരാണ് ചികിത്സയിലുള്ളത്. 146 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ചികിത്സാരോ​ഗികളാണിത്. രോ​ഗമുക്തി നിരക്ക് 97.50 ശതമാനമായി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ 56.81 കോടി വാക്സിൻ സംസ്ഥാനങ്ങൾക്ക് കൈമാറിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ കൈവശം 2.25 കോടി ഡോസ് വാക്സിൻ അവശേഷിക്കുന്നതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.